ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പികെ ശശി; ഇന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും; നാളെ മണ്ഡലത്തില്‍ റോഡ് ഷോ

Spread the love

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.

video
play-sharp-fill

ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങള്‍ക്ക് മുമ്പാണ് പാർട്ടി വിട്ടത്.