ഷൊർണൂരിൽ വൻ മോഷണം: കിടപ്പുമുറിയിൽ സൂക്ഷിച്ച 63 പവൻ സ്വർണവും 1 ലക്ഷം രൂപയും കവർന്നു, മോഷ്ടാക്കൾ കുടുംബവുമായി ബന്ധമുള്ളവരെന്ന് സൂചന

Spread the love

 

പാലക്കാട്: ഷൊർണൂരിൽ വൻ മോഷണം. ത്രാങ്ങാലിയിൽ മൂച്ചിക്കൽ സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 63 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും 35,000 രൂപ വിലയുടെ റാഡോ വാച്ചും മോഷ്ട്ടിക്കപ്പെട്ടു.

 

വ്യാഴാഴ്ച രാത്രി ബാലകൃഷ്ണൻ വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. മുകൾ നിലയിലെ വാതിൽ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

 

തുടർന്ന് ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ കുടുംബവുമായി അടുപ്പമുള്ളവരാണെന്ന് സംശയമുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group