video
play-sharp-fill

ഒറ്റപ്പാലം നഗരസഭയിലെ മോഷണം: കള്ളനെചുമന്ന് സി.പി.എം; നഗരസഭ അംഗത്തിനെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി

ഒറ്റപ്പാലം നഗരസഭയിലെ മോഷണം: കള്ളനെചുമന്ന് സി.പി.എം; നഗരസഭ അംഗത്തിനെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസിൽ സിപിഎം ആർക്കൊപ്പമാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടി. മോഷണക്കേസിൽ സംശയത്തിന്റെ മുനയിൽ നിൽക്കുന്ന തങ്ങളുടെ തന്നെ കൗൺസിലർക്കൊപ്പമാണ് സിപിഎം എന്ന് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽ കൂടി. ഇത്തവണ ഇത് ഉറപ്പിക്കുന്നതിന്, കൗൺസിലർക്കെതിരെ കേസെടുക്കുകയും വീട് പരിശോധിക്കുകയും ചെയ്ത എസ്.ഐയെ തന്നെ സ്ഥലം മാറ്റിയാണ് സർക്കാരും സിപിഎമ്മും പ്രതികരിച്ചിരിക്കുന്നത്.
ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസിൽ സിപിഎം കൗൺസിലറെ പ്രതിചേർത്ത എസ്ഐക്കാണ് സ്ഥലം മാറ്റം. അന്വേഷണോദ്യോഗസ്ഥനായ വിപിൻ കെ വേണുഗോപാലിനെ പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തക്കാണ് സ്ഥലം മാറ്റിയത്. ശനിയാഴ്ച രാവിലെ ചുമതലയേൽക്കാനാണ് നിർദേശം.

കഴിഞ്ഞ ദിവസം നഗരസഭയിലെ മോഷണക്കേസിൽ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി സുജാതയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ് ഐയ്ക്ക് സ്ഥലംമാറ്റം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പട്ട് സിപിഎമ്മിന്റെ രാഷ്ട്രീയസമ്മർദം പൊലീസിനുമേലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലം എസ്ഐയായി വിപിൻ കെ വേണുഗോപാൽ ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് സ്ഥലംമാറ്റം. കഴിഞ്ഞ ജൂൺ 20-നാണ് നഗരസഭയിൽ മോഷണം നടന്നത്. നഗരസഭയിലെ മോഷണക്കേസിൽ സിപിഎം കൗൺസിലറെയാണ് ഇപ്പോൾ സംശയിക്കുന്നത്. എന്നാൽ, കൃത്യമായി അന്വേഷണം പോലും നടത്താതെ സിപിഎം തന്നെയാണ് ഇവിടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് കോ്ൺഗ്രസും ബിജെപിയും ആരോപിക്കുന്നു.