രാവിലെ വീട്ടുജോലിക്കാരിയെത്തി നോക്കിയപ്പോൾ ആകെ അലങ്കോലം; നിരീക്ഷണ ക്യാമറയടക്കം പൊട്ടിക്കിടക്കുന്നു; ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന് വീട് കുത്തിത്തുറന്ന് മോഷണം; സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു

Spread the love

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം. ലക്കിടി രഞ്ജുകൃഷ്ണയിൽ രാധാകൃഷ്ണൻ്റെ വീട്ടിൽ നിന്നാണ് മൂന്നര പവൻ സ്വർണാഭരണങ്ങളും 1500 രൂപയും കവർന്നത്.

വീടിൻ്റെ മുന്നിലെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച. രാവിലെ വീട്ടുജോലിക്കാരിയാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. രാധാകൃഷ്ണനും കുടുംബവും കഴിഞ്ഞ വ്യാഴാഴ്‌ച വീടുപൂട്ടി ബെംഗളൂരുവിലേക്കു പോയതായിരുന്നു. കുടുംബം വൈകിട്ടോടെ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രണ്ടേകാൽ പവൻ തൂക്കം വരുന്ന ചങ്ങലയും ഒന്നേകാൽ പവൻ്റെ വളയും പണവും കവർന്നതായി തിരിച്ചറിഞ്ഞത്.

മുറിയിലെ അലമാരയിലായിരുന്നു ഇവ. വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൊടുവാൾ മുറിക്കുള്ളിൽ നിന്നു കണ്ടെത്തി. വീട്ടിലെ നിരീക്ഷണ ക്യാമറകൾ തകർക്കപ്പെട്ട നിയിലാണ്. ഹാർഡ് ഡിസ്ക് നഷ്ടപ്പെടുകയും ചെയ്തു. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group