
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‍ഫോമിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.
25 കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യുവതി ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ സ്റ്റേഷനിൽ നിന്ന് എടുത്തശേഷം ചായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ തലയടിച്ചു വീഴുകയായിരുന്നു.
തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഒറ്റപ്പാലം സെവൻത്ത് ഡേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു., ഇപ്പോൾ ആരോഗ്യനിലയിൽ പ്രശ്നങ്ങളിൽ നിന്ന് ബന്ധുക്കളറിയിച്ചു. യുവതിയുടെ അമ്മ സെവൻത് ഡേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ബെംഗളൂരുവിൽ നിന്നും അമ്മയുടെ അടുത്തേക്ക് വരുന്നതിനിടയാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group