video
play-sharp-fill

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനല്‍ സീരീസ് നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകള്‍ക്കും ഇടയില്‍ ഒരൊന്നൊന്നര കഥ! ‘ജയ് മഹേന്ദ്രൻ’ ഒക്ടോബര്‍ 11 മുതല്‍; ട്രെയിലര്‍

Spread the love

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനല്‍ സീരീസ് ആണ് ‘ജയ് മഹേന്ദ്രൻ’.

സീരീസ് ഒക്ടോബർ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ജയ് മഹേന്ദ്രന്റെ ട്രെയിലർ പുറത്തുവിട്ടു. സൈജു കുറുപ്പ് ആണ് ഈ സീരീസില്‍ നായകനാകുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യന്നത്. ഒരു രാഷ്ട്രീയ പ്രമേയമാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ളതൊക്കെ സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രന്റെ കഥയാണിത്. എന്നാല്‍ മഹേന്ദ്രനും ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായതോടെ അയാള്‍ക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകും. അയാളുടെ ആശയങ്ങളും ചിന്താഗതിയും എല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ജോലി സംരക്ഷിക്കുന്നതിനും കൈമോശം വന്ന സല്‍പ്പേര് വീണ്ടെടുക്കുന്നതിനുമായി പിന്നീട് ‘മഹേന്ദ്രൻ’ വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാല്‍ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാള്‍ തയ്യാറാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും സീരീസ് നിർമിക്കുന്നതും. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കറാണ് രാഹുല്‍. സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുല്‍ റിജി നായർ എന്നിവരാണ് സീരീസിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തില്‍ വ്യത്യസ്‍തതകളും വൈവിധ്യങ്ങളും കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘ജയ് മഹേന്ദ്രൻ’ എന്ന സീരീസ് കൊണ്ടുവരുന്നതെന്ന് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറയുന്നു. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്ബോള്‍, വ്യത്യസ്‍തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങള്‍ നിർമ്മിക്കുമ്ബോള്‍ വ്യത്യസ്‍തങ്ങളായ സംസ്‍കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് കിട്ടുന്നത് എന്നും സോണി ലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറഞ്ഞു.

ഒരു ഓഫീസറുടെ ജീവിതം വ്യത്യസ്‍ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് ‘ജയ് മഹേന്ദ്രൻ’ ശ്രമിക്കുന്നത് എന്ന് പരമ്ബരയുടെ നിർമാതാവ് രാഹുല്‍ റിജി നായർ പറഞ്ഞു. പല ഘട്ടങ്ങളിലായുള്ള അധികാരകേന്ദ്രീകരണം കാരണം സിസ്റ്റം വളരെ സങ്കീർണമായിരിക്കും. പക്ഷെ പ്രേക്ഷകർക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്ബരയാണ് ഒരുക്കുന്നതെന്നും രാഹുല്‍ റിജി നായർ പറഞ്ഞു.