
ദിലീപിനെ ആർക്കും വേണ്ടേ.. ജനപ്രിയ നടനെ ഒടിടിയും കയ്യൊഴിഞ്ഞു, മൂന്നു ചിത്രത്തെ കുറിച്ചും വിവരമില്ല, തിയേറ്ററിലും ഓടിയില്ല, എല്ലാത്തിനും കാരണം ആ സംഭവം, മൗനം പാലിച്ച് ദിലീപ്, മനസമാധാനം നഷ്ടപ്പെടുത്തിയാലുള്ള അവസ്ഥയെന്ന് മാരാർ
ഒരു സിനിമ കാണാൻ നീണ്ട ക്യൂ നിന്ന് ടിക്കറ്റെടുക്കുന്ന സാഹചര്യം മാറി. ഇപ്പോൾ എല്ലാവരും ഒടിടിയെ ആണ് ആശ്രയിക്കുന്നത്. സിനിമ എന്നുമാത്രമല്ല ഏതുതരം പരിപാടികളും ഒടിടിയിൽ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.
അതുകൊണ്ടുതന്നെ ഹിറ്റ് ചിത്രങ്ങൾ തീയേറ്ററിൽ വന്ന് കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നു. എന്നാൽ, പ്രേക്ഷകർ ഏറെയുണ്ടെങ്കിലും പല മലയാള ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങുവാൻ മടിക്കുന്നുണ്ട്.
പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങാത്ത കൂട്ടത്തിൽ അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രവും ഒടിടിക്ക് വേണ്ട എന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയർടേക്കർ’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 26നാണ് പവി കെയർ ടേക്കർ റിലീസായത്. മാർച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങൾക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്. തീയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും.
ഇതിൽ ബാന്ദ്ര ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസാകുമെന്ന രീതിയിൽ ഡിസംബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവിൽ ഈ ചിത്രങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലും ലഭ്യമല്ല.
“സിനിമകൾ മോശമായതുകൊണ്ടാണ് പരാജയപ്പെട്ടത്, കേസ് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഒരാളുടെ മനസമാധാനം നഷ്ടപ്പെടുത്തി, ജീവിതം തകർത്തുകഴിയുമ്പോൾ സ്വാഭാവികമായും ശ്രദ്ധ പാളിക്കൊണ്ടിരിക്കും.
ഈ കേസിൽ നിന്ന് പുള്ളിയെ കുറ്റവിമുക്തനാക്കിയാൽ പുള്ളിക്ക് നഷ്ടപ്പെട്ട വർഷങ്ങൾ ആര് തിരിച്ചുകൊടുക്കും”- എന്നായിരുന്നു സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ ചോദിച്ചത്.