
വാരാന്ത്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്നത് നിരവധി പുതിയ ചിത്രങ്ങളാണ്. ഈ മാസത്തിൻ്റെ തുടക്കം തന്നെ ‘നരിവേട്ട’ അടക്കം നിരവധി സിനിമകള്‍ ഒടിടിയില്‍ റിലീസായതായിരുന്നു. ഇനി റിലീസ് ചെയ്യാനുള്ളതായ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കുബേര
തിയേറ്ററില്‍ നിറയെ കൈയടി ലഭിച്ച ചിത്രമായ ധനുഷ് ചിത്രം കുബേര, ഇന്ന് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ് നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഡിഎൻഎ
ആക്ഷൻ ത്രില്ലർ ചിത്രമായ ഡിഎൻഎയില്‍ നിമിഷ സജയനും അഥർവയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ വെങ്കടേശനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള (യുകെ.ഓക്കെ)
ചെമ്ബരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള.
അസ്ത്ര
നോരമ മാക്സലാണ് അമിത് ചക്കാലക്കല്‍ നായകനാവുന്ന ആസാദ് അലവില്‍ സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തുന്നത്. ക്രൈം ത്രില്ലർ യോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ ഈ മാസം ആദ്യം നരിവേട്ട, സംശയം, ഡിക്ടറ്റീവ് ഉജ്വലൻ മുതലായി ചിത്രങ്ങലും ഒടിടിയില്‍ റിലീസായിട്ടുണ്ട്.