മോഹൻലാലിന്റെ തുടരും ഇനി ഒ.ടി.ടിയിലേക്ക്;​ സ്ട്രീമിംഗ് പ്രഖ്യാപിച്ചു;

Spread the love

തിയേറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ‘തുടരും’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഗോളതലത്തിൽ 232.25 കോടിയാണ് തുടരും ഇതുവരെ നേടിയത്. കേരളത്തിൽ നിന്ന് 100 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. മലയാളത്തിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് മോഹൻലാൽ – തരുൺമൂർത്തി ചിത്രം തുടരും കുതിക്കുന്നു.

കേരളത്തിലെ തിയേറ്ററുകളിൽ അഞ്ചാംവാരത്തിലും മികച്ച കളക്ഷൻ നേടുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ തുടരും സ്ട്രീമിംഗ് തുടങ്ങും. മലയാളം. തമിഴ്,​ തെലുങ്ക്,​ കന്നഡ,​ ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്യുന്നത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് തുടരും നിർമ്മിച്ചിരിക്കുന്നത്. കെ.ആർ.സുനിൽ രചന നിർവഹിച്ച ചിത്രത്തിൽ വില്ലനായെത്തിയ പ്രകാശ് വർമ്മയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ശോഭന,​ മണിയൻ പിള്ള രാജു,​ ബിനു പപ്പു,​ ഫർഹാൻ ഫാസിൽ,​ തോമസ് മാത്യു,​ ഇർഷാദ്, സംഗീത് പ്രതാപ്,​ അബിൻ ബിനോ,​ ആർഷ ബൈജു,​ ഷോബി തിലകൻ,​ ഭാരതിരാജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാജികുമാർ ക്യാമറയും എഡിറ്റിംഗ് നിഷാദ് യൂസഫും ഷഫീഖ് വിബിയും നിർവഹിക്കുന്നു. ജേക്സ് ബിജോയും ഹരിനാരായണനുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെ സമയം ‘തുടരും’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാലാണ് ‘ഛോട്ടാ മുംബൈ’ റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മേയ് 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ ആറാണ് പുതുക്കിയ റീ- റിലീസ് ഡേറ്റ്.