video
play-sharp-fill

ഓസ്കര്‍ 2023: മികച്ച നടൻ ബ്രെണ്ടൻ ഫേസർ; മികച്ച നടി മിഷെല്‍ യോക്ക്; ഓസ്കാർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയായി മിഷെല്‍ ; പുരസ്കാരം  ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന്

Spread the love

സ്വന്തം ലേഖകൻ

ലോസ് ആഞ്ചല്‍സ്: മികച്ച നടനുള്ള 95ആം ഓസ്കര്‍ പുരസ്കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‍ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‍ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു.

പുരസ്കാരം സ്വീകരിക്കുന്നതിനിടെ ബ്രെണ്ടൻ ഫേസര്‍ വികാരാധീനനായി. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ബ്രെണ്ടൻ ഫേസര്‍ നന്ദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച നടിക്കുള്ള ഓസ്കകര്‍ പുരസ്കാരം മലേഷ്യന്‍ നടിയായ മിഷെല്‍ യോക്ക് സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിക്കുന്നത്. ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്‌ലിൻ ക്വാൻ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്. ഡാനിയൽ ക്വാൻ ആണ് സംവിധാനം.

Tags :