video
play-sharp-fill

ഓസ്‌കാർ : റാമി മാലിക് മികച്ച നടൻ, ഒലീവിയ കോൾമാൻ മികച്ച നടി

ഓസ്‌കാർ : റാമി മാലിക് മികച്ച നടൻ, ഒലീവിയ കോൾമാൻ മികച്ച നടി

Spread the love

സ്വന്തം ലേഖകൻ

ലോസേഞ്ചൽസ്: 91-ാമത് ഓസ്‌കാർ പുരസ്‌ക്കാര പ്രഖ്യാപനം തുടരുന്നു. റാമി മാലെക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി. ബൊഹ്മേഡിയൻ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മഹർഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീൻബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. മെക്‌സിക്കൻ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്‌ക്കാരങ്ങൾ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.