video

00:00

കൊവിഡിൽ മുങ്ങി ഓസ്‌കാറും ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങ് നീട്ടിവച്ചതായി അധികൃതർ

കൊവിഡിൽ മുങ്ങി ഓസ്‌കാറും ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങ് നീട്ടിവച്ചതായി അധികൃതർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തിൽ 93-ാം ഓസ്‌കർ പുരസ്‌കാര ദാനം നീട്ടി വച്ചതായി അധികൃതർ. കൊവിഡ് ബാധയെ തുടർന്ന് പുരസ്‌കാര ദാനം ആറ് ആഴ്ചത്തേക്കാണ് നീട്ടിയത്.

2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. ഇതോടൊപ്പം സിനിമകൾ ഓസ്‌കാറിന് സമർപ്പിക്കേണ്ട അവസാന തിയതിയും നീട്ടിയിട്ടുണ്ട്. 2020 ഡിസംബർ 31ന് നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധയെ തുടർന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തീയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്‌കാര ദാനം നീട്ടി വെക്കാനുള്ള കാരണം.

അതേസമയം വെർച്വൽ ചടങ്ങണോ താരങ്ങളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരമ്പരാഗത ചടങ്ങണോ എന്നത് തീരുമാനമായിട്ടില്ല. തീയറ്റർ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാർഡിലേക്ക് സമർപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കി.