‘ഫോക് ലോറിലുള്ളത് വെറും കഥകളും കലാ രൂപങ്ങളും മാത്രമല്ല ജീവിതം തന്നെയാണ്’; കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ

Spread the love

കോട്ടയം: ഫോക് ലോറിലുള്ളത് കഥകളും കലകളും മാത്രമല്ല ജീവിതം തന്നെയാണെന്നും സാധാരണ മനുഷ്യന്റെ ജീവിതത്തെ അടുത്തറിയാനുള്ള ഉപാധികളാണ് ഫോക് ലോർ എന്നും കേരള ഫോക് ലോർ അക്കാദമി ചെയർമാൻ  ഒ എസ് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

കോട്ടയം സി എം എസ് കോളേജിൽ ചരിത്ര ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഫോക് ലോർ ക്ലബ്ബിന്റെ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എം എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിപ്പാർട്മെന്റ് മേധാവി സുജിൻ കെ പി, ബർസാർ റവ. ഡോ. ഷിജു ശാമുവൽ, അനീഷ് എസ്, ഡോ. ജെമിൻ ജോസഫ് കുമാരി സോന മരിയ ബിജു എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group