ഒരു വാച്ചിന്റെ വില 70 കോടി: ഇന്ത്യയിൽ ആകെയുളത് മുന്നെണ്ണം: അതിവിശിഷ്ടമായ പാടെക് ഫിലിപ്പ് വാച്ചിനെ കുറിച്ചറിയാം.

Spread the love

ഡൽഹി: ഇന്ത്യയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സ്വന്തമായുള്ള അത്യാഡംബര വാച്ചിനെ കുറിച്ച്‌ അറിയുമോ ?. ഒരു പക്ഷേ വാച്ച്‌ പ്രേമികളെയൊക്കെ നിരാശപ്പെടുത്തുന്ന വിലയും ഫീച്ചറുകളുമാണ് ഇതിന്.

video
play-sharp-fill

70 കോടി രൂപ വിലമതിക്കുന്ന അതിവിശിഷ്ടമായ പാടെക് ഫിലിപ്പ് (Patek Philippe) വാച്ചിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്. 70 കോടിയുടെ ഈ ക്ലബ്ബില്‍ അംഗമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണത്തിന് പുറമെ, ഈ വാച്ചിനായുള്ള വെയ്റ്റ്ലിസ്റ്റില്‍ (Waitlist) ഇടംപിടിക്കാന്‍ പോലും ‘പ്രശസ്തിയും സ്വാധീനവും ആവശ്യമാണ്.

‘പാടെക് ഫിലിപ്പ് റെയിന്‍ബോ മിനിറ്റ് റിപ്പീറ്റര്‍ ഓട്ട് ജോയ്ലറി’ (Patek Philippe Rainbow Minute Repeater Haute Joaillerie) എന്നത് ഉന്നതനിലവാരത്തിലുള്ള വാച്ച്‌ നിര്‍മ്മാണത്തിന്റെയും ആഭരണകലയുടെയും ഒരു അപൂര്‍വ്വ കൂടിച്ചേരലാണെന്ന് തന്നെ പറയാം. ഇതിന്റെ വിപണി വില ഏകദേശം 34 കോടി രൂപയാണെങ്കിലും, ആഗോളതലത്തില്‍ നിലവില്‍ 70 കോടി രൂപയ്ക്കാണ് ഇത് വില്‍ക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രസകരമായ വസ്തുതയെന്തെന്നാല്‍, വെറും മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രമേ ഈ വാച്ച്‌ സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ – ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്ല, പ്രമുഖ വ്യവസായി അനന്ത് അംബാനി.

ഇനി എന്താണ് ഈ വാച്ചിന്റെ പ്രത്യേകതയെന്ന് അറിയേണ്ടേ ?
അക്വാനോട്ട് ലൂസ് (Aquanaut Luce) കളക്ഷനിലെ ആദ്യത്തെ ‘മിനിറ്റ് റിപ്പീറ്റര്‍’ വാച്ചാണിത്. ഇതിന്റെ നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ എന്തെന്നാല്‍, ‘ഇന്‍വിസിബിള്‍ സെറ്റിംഗ്’ (Invisible setting) എന്ന സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പതിപ്പിച്ച വജ്രങ്ങളും പല നിറങ്ങളിലുള്ള സഫയറുകളുമാണ് (Sapphires) ഇതിനെ മനോഹരമാക്കുന്നത്.

റോസ് ഗോള്‍ഡില്‍ തീര്‍ത്ത ഇതില്‍ മൊത്തം 131 വജ്രങ്ങളും 779 രത്‌നക്കല്ലുകളുമുണ്ട്. ഓരോ കല്ലും വളരെ സൂക്ഷ്മമായി കൈകൊണ്ട് തിരഞ്ഞെടുത്തവയാണ്. വാച്ചിന്റെ പുറകിലെ സഫയര്‍ ക്രിസ്റ്റലിലൂടെ അതിനുള്ളിലെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കും. സമയം ശബ്ദത്തിലൂടെ അറിയിക്കുന്ന ‘മിനിറ്റ് റിപ്പീറ്റര്‍’ സംവിധാനവും ഇതിലുണ്ട്.

യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കായാണ് ഈ മോഡല്‍ അവതരിപ്പിച്ചതെങ്കിലും, ഇതിന്റെ അതിമനോഹരമായ ‘റെയിന്‍ബോ’ ഡിസൈന്‍ പുരുഷന്മാരായ അഭിനേതാക്കളെയും കായികതാരങ്ങളെയും ഒരുപോലെ ആകര്‍ഷിച്ചുവെന്ന് തന്നെ പറയാം. സാങ്കേതിക മികവും ആഭരണകലയും ഒത്തുചേരുന്ന ഈ വാച്ച്‌ ഒരു അമൂല്യ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു