ഒരു സ്റ്റേജ് പ്രോഗ്രാമിനിടെ എടുത്ത രംഭയുടെ മകള്‍ ലാവണ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്

Spread the love

സ്വന്തം ലേഖകൻ

ഒരു സ്റ്റേജ് പ്രോഗ്രാമിനിടെ എടുത്ത രംഭയുടെ മകള്‍ ലാവണ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്

രണ്ടായി മുടി പിന്നിക്കെട്ടി മുല്ലപ്പൂവും ചൂടി വലിയ കന്നടയും വെച്ച്‌ പാവാടയും ബ്ലൗസും ധരിച്ച്‌ നില്‍ക്കുന്ന ലാവണ്യയെ കണ്ട് സര്‍ഗം സിനിമയിലെ തങ്കമണി തന്നെയെന്നാണ് ആരാധകരുടെ കമന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയും മകളും തമ്മിലുള്ള മുഖസാദൃശ്യം സോഷ്യല്‍മീഡിയയെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ കണ്ട് ‘നിന്നെപ്പോലെ തന്നെ’ എന്നായിരുന്നു നടി രാധികയുടെ കമന്റ്. രംഭ തന്നെയാണ് മകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അമ്മയുടെ ഫോട്ടോക്കോപ്പിയാണോ മകള്‍, രംഭയുടെ സ്‌കൂള്‍ ഫോട്ടോ ആണെന്ന് തെറ്റുദ്ധരിച്ചു തുടങ്ങി നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ വന്നിട്ടുണ്ട്.
സര്‍ഗം സിനിമയിലെ രംഭയുടെ അതേ ലുക്കെന്നാണ് മലയാളി പ്രേക്ഷകര്‍ കമന്റ് ചെയ്തത്.