ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത് ; മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പു പറയുന്നത് : പി.എസ്. ശ്രീധരൻ പിള്ള

ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത് ; മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പു പറയുന്നത് : പി.എസ്. ശ്രീധരൻ പിള്ള

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങൾ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകൾ പോലും നഷ്ടമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള.

കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അടൂർ നഷ്ടമായി. കോൺഗ്രസിന് കോന്നിയുൾപ്പയെയുള്ള മണ്ഡലങ്ങളാണ് നഷ്ടമായതെന്നും ശ്രീധരൻപിള്ള പറഞ്ഞു. മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പുപറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടീയൂർക്കാവ് മണ്ഡലത്തെ മാത്രം മുൻനിർത്തി ചർച്ചയുണ്ടാകുന്നത് തലസ്ഥാന നഗരിയായതുകൊണ്ടാണ്. ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്.

വട്ടിയൂർക്കാവിൽ ബിജെപിക്ക് വലിയതോതിൽ വോട്ടുകുറവുണ്ടായിട്ടുണ്ട്. അത് ഗൗരവപൂർവം പരിശോധിക്കും. സാമുദായിക രാഷ്ട്രീയത്തിന് ഒട്ടും സാധ്യതയില്ലാത്ത മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്ക് തിളക്കമാർന്ന മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്.

മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ടാണ് മഞ്ചേശ്വരത്ത് ബിജെപി നേടിയത്. സിപിഎമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലേതിനെക്കാൾ 5000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് വോട്ടുകൾ യുഡിഎഫിന് പോയെന്നും ശ്രീധരൻപിള്ള പറഞ്ഞു.