വൻ വിജയത്തിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലൗ’ ചിത്രം ഫെബ്രുവരി 14ന് മൂന്നു ഭാഷകളിൽ പ്രദർശനത്തിനെത്തും
സ്വന്തം ലേഖകൻ
ഹാപ്പി വെഡിംഗ് , ചങ്ക്‌സ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. . ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും. മൂന്ന് ഭാഷകളിൽ ചിത്രം ഒരേ ദിവസം പ്രദർശനത്തിന് എത്തും. തമിഴ്, തെലുഗ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയർ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .
നൂറിൻ ഷെറീഫ് , പ്രിയ പ്രകാശ് വാര്യർ , വൈശാഖ് പവനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസൻ , ഷാൻ റഹ്മാൻ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒമർ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാൻ റഹ്മാനും ആണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0