ഓർത്തഡോക്സ് സഭയുടെ ആയുർവേദ ആശുപത്രി കോട്ടയം പരുത്തുംപാറയ്ക്ക് സമീപം ചാന്നാനിക്കാട്ട്: ഉദ്ഘാടനം നാളെ മന്ത്രി വി.എൻ. വാസവൻ

Spread the love

കോട്ടയം : ഓർത്തഡോക്സ് സഭ പരുത്തുംപാറ ചാന്നാനിക്കാട്ട് ആരംഭിക്കുന്ന സമ്പൂർണ സൗഖ്യ’ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നാളെ (ബുധൻ) 10.30നു മന്ത്രി വി.എൻ. വാസവൻ നിർവ ഹിക്കും.

video
play-sharp-fill

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പ്രസംഗിക്കും.

ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ എല്ലാ അസുഖങ്ങൾക്കും ചികിത്സ ലഭ്യമാണ്. പഞ്ചകർമ തെറപ്പിസ്‌റ്റുകളുടെ സേവനം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണു പ്രവർത്തനം.

മെഡിക്കൽ ഡയറക്‌ടറും ചീഫ് ഫിസിഷ്യനുമായി ഡോ. രാജു ഫിലിപ് ചുമതലയേറ്റു. ഡോ. പ്രെറ്റി സൂസൻ ജോബ്, ഡോ. എലിസബത്ത് ജേക്കബ് എന്നിവരുടെ സേവനവുമുണ്ട്