നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിനെതിരെ തുറന്നടിച്ച്‌ ഓര്‍ത്തഡോക്സ് സഭ; രൂക്ഷ വിമര്‍ശനം വന്യജീവി ആക്രമണത്തില്‍

Spread the love

സുല്‍ത്താൻ ബത്തേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം.

video
play-sharp-fill

വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുല്‍ത്താൻ ബത്തേരി ഭദ്രാസനം സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.

വന്യജീവി ആക്രമണം വയനാട്ടിലെ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നത് ദുഃഖകരമാണെന്ന് ഓർത്തഡോക്സ് സഭ സുല്‍ത്താൻ ബത്തേരി ഭദ്രാസനം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റം വിമർശനാത്മകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള നടപടികള്‍ വേഗം നടക്കുന്നില്ലെന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്നും മെത്രാപ്പോലീത്ത വിമര്‍ശിച്ചു.