
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു ; ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്ന അവസ്ഥ ; എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നും ; മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ ; ബ്രൂവറി വിഷത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കാതോലിക്കാബാവാ
കൊച്ചി: ബ്രൂവറിക്കെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികളെന്ന് ബ്രൂവറി വിഷത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് കാതോലിക്കാ ബാവ പറഞ്ഞു.
സമൂഹത്തിലെ തിന്‍മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്ന അവസ്ഥാണുള്ളത്. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമെന്ന് കാതോലിക്കാബാവാ പറഞ്ഞു.
മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ കടന്നുപോകുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍പോലെയായി യുവജനങ്ങള്‍ മാറിയിരിക്കുന്നു. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് കാതോലിക്കാബാവാ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
