video
play-sharp-fill

Friday, May 23, 2025
HomeLocalKottayam'കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർദ്ധ വർദ്ധിക്കുന്നു; മതസൗഹാർദ്ദത്തിൽ ഭിന്നത ഉണ്ടാക്കുന്നത് പൈശാചിക പ്രവർത്തി ; സ്നേഹത്തോടെ...

‘കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർദ്ധ വർദ്ധിക്കുന്നു; മതസൗഹാർദ്ദത്തിൽ ഭിന്നത ഉണ്ടാക്കുന്നത് പൈശാചിക പ്രവർത്തി ; സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്” ; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Spread the love

കോട്ടയം:കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർധിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതസൗഹാർദത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തിയാണ്.

മലങ്കര സഭയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കണം മുൻ കാലത്തേതുപോലെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യാശയുണ്ട് എന്നും മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പറഞ്ഞു.

‘മലങ്കര സഭയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.
മുൻ‌കാലങ്ങളിൽ സമാധാനം സംജാതമായതുപോലെ വീണ്ടും ഒരുമിക്കാൻ മലങ്കര സഭയ്ക്ക് കഴിയണം. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങാവണം. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം.
കേരളത്തിൽ ആത്മഹത്യകൾ വർധിച്ച് വരികയാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർദിക്കുന്ന സാഹചര്യമാണ്. ​
ഗ്രാമങ്ങലിൽ വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ സൗഹാർദത്തോടെ കഴിയുന്നു. ആ അന്തരീക്ഷത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്’ എന്നാണ് ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പറഞ്ഞത്.
ആശ വർക്കർമാർക്കു വേണ്ടിയും  മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ സംസാരിച്ചു. ആശ വർക്കർമാർ രണ്ടുമാസത്തിൽ അധികമായി സമരം ചെയ്യുന്നു.
വീട്ടമ്മമാരാണ്. നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആ​ഗ്രഹിക്കുന്നു. സമരത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി പുനപരിശോധിക്കണം എന്ന ആവശ്യവും അദ്ദേഹം ഉദ്ദേശിച്ചു.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments