video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainമണിപ്പൂർ വിഷയത്തിൽ നിലപാട് മാറ്റി ഓർത്തഡോക്സ് സഭാതലവൻ : മോദി അധികാരത്തിൽ വന്നതിൽ സന്തോഷം, മണിപ്പൂരിൽ...

മണിപ്പൂർ വിഷയത്തിൽ നിലപാട് മാറ്റി ഓർത്തഡോക്സ് സഭാതലവൻ : മോദി അധികാരത്തിൽ വന്നതിൽ സന്തോഷം, മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം

Spread the love

 

തിരുവനന്തപുരം: മണിപ്പുർ വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ പറഞ്ഞു. മണിപ്പുരിലേത് ക്രൈസ്‌വ കൂട്ടക്കൊലയാണെന്ന ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം.

 

മണിപ്പുരിലേത് ഗോത്രവർങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്ത‌വർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിൻ്റെ എല്ലാം നശിപ്പിക്കും മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്, അദ്ദേഹം പറഞ്ഞു. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷമെന്നും കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവന അഭിമാനമാണെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ കൂട്ടിച്ചേർത്തു.

 

ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ ആ സീറ്റ് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാൽ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ല, അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഭരണവിരുദ്ധവികാര ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു ലോക്‌സഭാ സീറ്റുപോല എൽഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മണിപ്പുർ കലാപത്തിൽ നേരത്തെ കേന്ദ്രസർക്കാരിനെ ഓർത്തഡോക്സ‌് സഭ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായതായി ഓർത്തഡോക്സസ് സഭാധ്യക്ഷൻ ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ ബാവ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുന്നു. മണിപ്പുരിൽ നടക്കുന്ന കാര്യങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് നാണക്കേടാണ്. പള്ളികൾ തകർക്കപ്പെട്ടു. കലാപം തുടരുന്നതിൽ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാൻ കഴ ഫലപ്രദമല്ല. സർക്കാർ പരിഹാരം കണ്ടത്തണമെന്നും അതാണ് സഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments