ഓർത്തഡോക്‌സ് യാക്കോബായ സഭ തർക്കം : മൃതദേഹം സംസ്‌ക്കരിക്കാനാകാതെ ബന്ധുക്കൾ
സ്വന്തം ലേഖകൻ
ആലപ്പുഴ : ഓർത്തഡോക്‌സ് യാക്കോബായ സഭാതർക്കത്തെ തുടർന്ന മൃതദേഹം സംസ്‌ക്കരിക്കാനാവാതെ ബന്ധുക്കൾ.യാക്കോബായ വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോർച്ചറിയിലാണ്.
കട്ടച്ചിറ കിഴക്കേവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മറിയാമ്മയുടെ (92) മൃതദേഹമാണ് കഴിഞ്ഞ അഞ്ച് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മറിയാമ്മ മരിച്ചത്. ഭർത്താവ് രാജന്റെ കല്ലറയിൽ തന്നെ സംസ്‌ക്കരിക്കണമെന്നാണ് ബന്ധുക്കളുടേയും യാക്കോബായ വിഭാഗത്തിന്റേയും ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഓർത്തഡോക്സ് വൈദികരുടെ കാർമികത്വത്തിൽ കുടുംബകല്ലറയിൽ സംസ്‌കാരം നടത്തികൊടുക്കാമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ഇപ്പോൾ പള്ളിയും സെമിത്തേരിയും ഓർത്തഡോക്സ് വിഭാഗത്തിന്റെ അധീനതയിലാണ്.
ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് എഡിഎമ്മുമായും കളക്ടറുമായും ചർച്ച നടന്നിരുവെങ്കിലും ഇരുവിഭാഗങ്ങൾ തമ്മിൽ നിലപാട് കടുപ്പിച്ചതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു.