കോതമംഗലം പള്ളി രണ്ടാഴ്ച്ചക്കകം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : ഹൈക്കോടതി

കോതമംഗലം പള്ളി രണ്ടാഴ്ച്ചക്കകം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓർത്തഡോക്‌സ് സഭക്ക് കൈമാറണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളി കൈമാറിയില്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്.

2019 ഡിസംബർ മൂന്നാം തീയതിയാണ് കോതമംഗലം പള്ളി ഓർത്തഡോക്‌സ് സഭക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോതമംഗലത്തെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് ശ്രമമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ആവശ്യത്തിന് പൊലീസ് ഇല്ലാതെ പള്ളി ഏറ്റെടുക്കാനാവില്ല. നിലവിൽ പൊലീസ് ശബരിമല, സി.എ.എ സമരം എന്നിവയുടെ ഭാഗമായുള്ള ഡ്യൂട്ടിയിലാണ്. അതിനാൽ, പൊലീസിനെ വിന്യസിക്കാൻ തടസങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.