
സ്വന്തം ലേഖകൻ
കോട്ടയം: ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷൻ (ഓർമ്മ) നേതൃത്വം നല്കുന്ന ടാലന്റ് പ്രമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 സിസംബർ 10 – ന് ആരംഭിക്കുമെന്ന് ഫോറം സെക്രട്ടറി എബി.ജെ. ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോകത്ത് ഏറ്റവുമധികം സമ്മാന തുകയുള്ള പ്രസംഗ മത്സർ മാണിതെന്നും ഭാരവാഹികൾ അറിയിച്ചു. ഈ വർഷം മുതൽ ജൂണിയർ വിഭാഗത്തിലു വർക്കും മത്സരത്തിൽ പങ്കെടുക്കാം. സീസൺ 2 ൽ ജൂണിയർ വിഭാഗത്തിൽ 5-ാം ക്ലാസ് മുതൽ 8-ാം ക്ലാസ് വരെയും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം. 10 ലക്ഷം രൂപയുടെ കാഷ് അവാർഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഡിസംബർ 10 മുതൽ ജൂലൈ 13 വരെ 3 ഘട്ടങ്ങളായാണ് മത്സരം നടക്കുക. 2024 ജൂലൈ 12,13 തീയതികളിൽ പാലായിൽ ഗ്രാന്റ് ഫിനാലെ നടക്കും.
പങ്കെടുക്കാനുള്ളവർ ഓർമ്മ വെബ് സൈറ്റിലുള്ള ഗൂഗിൾ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അയയ്ക്കണം. കുര്യാക്കോസ് മാണി വയലിൽ. ഷാജി ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447702117.

Whatsapp Group 1 | Whatsapp Group 2 |Telegram Group