സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിക്കും; നെടുമ്പാശ്ശേരി അവയവക്കടത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി എന്‍ഐഎ

Spread the love

നെടുമ്പാശേരി: അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി ഇറാനിലെത്തിച്ചുമാണ് അവയവക്കടത്ത് സംഘം പണമുണ്ടാക്കുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

video
play-sharp-fill

വൃക്ക തട്ടിയെടുക്കാനാണ് ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ചത്. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റെമ്മ ക്ലബ്ബ് എന്ന അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. പ്രതി മധുവിനായി എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പും പുറത്ത്.

കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതി മധു ജയകുമാറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മധുവിനെ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ സംഘം. മധുവും സംഘവും ഇതുവരെ 14 പേരെ ഇറാനിലെത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group