അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയിൽ പിടിയിൽ ;ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്; ചെറിയ തുക നൽകി അവയവം കൈക്കലാക്കിയ ശേഷം വലിയ തുകയ്ക്ക് വിൽക്കുകയാണ് പതിവ് രീതി

Spread the love

എറണാകുളം : അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. തൃശൂർ  വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് പ്രതിയെ പിടികൂടിയത്. അവയവ കടത്ത് നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നൽകി വലിയ തുകയ്ക്ക് അവയവം വിൽക്കുകയാണ് ചെയ്യുന്നത്. നിരവധി പേരെ ഇത്തരത്തിൽ പ്രതി ഇറാനിലെത്തിച്ച് അവയവം കവർന്നെന്നാണ് വിവരം.

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായതെന്ന്  പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവർന്ന ശേഷം തുഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.