മരണത്തിന് ശേഷവും എനിക്ക് ജീവിക്കണം…! മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ കൈമാറി ; സമ്മതപത്രം നൽകിയത് സഭയുടെ അനുമതിയ്ക്കായി കാത്തിരിക്കാതെ
സ്വന്തം ലേഖകൻ
കോഴിക്കോട്: മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്‌മെന്റിനാണ് തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുളള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുര നൽകിയിരിക്കുന്നത്. മരണാനന്തരം കണ്ണും ശരീരവുമാണ് കൈമാറുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണശേഷവും തനിക്ക് ജീവിക്കണം. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചത്. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേർ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.
സിസ്റ്റർ ലൂസി സമാനമായ പ്രവൃത്തി ഇതിനു മുൻപും ചെയ്തിരുന്നു. എന്നാൽ, അന്ന് സഭ അനുമതി നൽകാതെ വരികെയായിരുന്നു. മരണാനന്തരം ശരീരം പഠനത്തിന് നൽകാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തെ സഭ എതിർക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഇത്തവണ സഭയുടെ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റർ സമ്മതപത്രം കൈമാറിയത്.