video
play-sharp-fill
ഗുണ്ടകൾ മുതൽ കഞ്ചാവ് കേസ് പ്രതികൾ വരെ അവയവദാതാക്കൾ ; സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് സർക്കാർ സംവിധാനങ്ങളെ മറയാക്കി : കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ചിന്റെ കത്ത്

ഗുണ്ടകൾ മുതൽ കഞ്ചാവ് കേസ് പ്രതികൾ വരെ അവയവദാതാക്കൾ ; സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് സർക്കാർ സംവിധാനങ്ങളെ മറയാക്കി : കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ചിന്റെ കത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ രേഖകൾ മറയാക്കിയെന്ന് അവയവദാന തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

പണം വാങ്ങി അവയവങ്ങൾ നൽകിയവർ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങൾ നൽകുന്നുവെന്ന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ആരോഗ്യ വകുപ്പിന് കത്ത് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന 35 അവയവദാനങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചത്. ഗുണ്ടകൾ മുതൽ കഞ്ചാവ് കേസിലെ പ്രതികൾ വരെ അവയവദാതാക്കളായി ഉണ്ട്. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സർട്ടിഫിക്കറ്റിൽ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്.

സർക്കാർ സംവിധാനങ്ങളെ കബളിപ്പിച്ചാണ് അവയവ മാഫിയയുടെ പ്രവർത്തമെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്.

അവയവം നൽകുന്നവർക്ക് പണം നൽകിയ ശേഷം അവരുടെ അറിയവോടെ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒരു ജീവൻ രക്ഷിക്കാൻ സൗജന്യമായി അവയദാനത്തിന് തയ്യാറാകുന്നുവെന്ന സർട്ടിഫിക്കറ്റാണ് സർക്കാരിന് നൽകുന്നത്.

ഈ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് തേടിയത്. അതേ സമയം അവയവം സ്വീകരിച്ച പലരുടെയും മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാൽ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നൽകുന്ന രേഖകൾ പരിശോധിച്ച് ഇതിന് പിന്നിലെ സർക്കാർ ഉദ്യോഗസ്ഥരെയും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം