play-sharp-fill
അത്ര  ” ഓർഡിനറി ” അല്ല  :  ഗവിയിലേക്കുള്ള റോഡുകൾ  തകർന്ന നിലയിൽ ; വലയുന്നത് വിനോദ സഞ്ചാരികളും പ്രദേശവാസികളും

അത്ര ” ഓർഡിനറി ” അല്ല  :  ഗവിയിലേക്കുള്ള റോഡുകൾ  തകർന്ന നിലയിൽ ; വലയുന്നത് വിനോദ സഞ്ചാരികളും പ്രദേശവാസികളും

സ്വന്തം ലേഖകൻ

പത്തനംതിട്ട: സംസ്ഥാനത്തെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള രണ്ട് റോഡുകളും തകര്‍ന്നു തരിപ്പണമായി. ഇതോടെ  പ്രതിസന്ധിയിലായിരിക്കുകയാണ്  നാട്ടുകാരും വിനോദസഞ്ചാരികളും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആങ്ങാമൂഴി-ഗവി പാതയും കുമളിയിലേക്കുള്ള രണ്ടാമത്തെ പാതയും ഒരു പോലെ തകര്‍ന്നു തരിപ്പണമായി.

ഗവിയിലുള്ളവരെ പുറം ലോകത്തേക്ക് എത്തിക്കാൻ  ഉള്ളത് രണ്ട് റോഡുകളാണ്. ആങ്ങാമൂഴിയിലെത്താന്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കണം. ഈ റോഡിലെ 20 കിലോമീറ്ററോളം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കൊച്ചുപമ്പക്ക് സമീപം വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇടുക്കി ജില്ലയിലെ കുമളിയിലേക്ക് പോകാനുള്ള റോഡും ഭാഗികമായി തകര്‍ന്നു. എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്രയാണ് ഏറെ ദുരിതം വിതക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവിയിലെത്തുന്ന സഞ്ചാരികളും റോഡിനെ കുറിച്ച്‌ പരാതിപ്പെടുകയാണ്. പ്രളയാനന്തരം റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ കൂടുതല്‍ തകര്‍ന്ന ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലെ ക്രമേക്കേടും റോഡ് തകരാനുള്ള കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വനമേഖലയില്‍ വെള്ളം കൂടുതല്‍ ഒഴുകി എത്തുന്നതിനാലാണ് റോഡ് നശിക്കുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വാദം. ബിഎം ആന്‍ഡ് ബിസി രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.