
കോട്ടയം: ഓറഞ്ച് കഴിച്ചുകഴിഞ്ഞാല്‍ അതിന്റെ തൊലി കളയാക്കുകയാണ് പൊതുവെ ചെയ്യുന്നത്. ഇനി മുതല്‍ ഓറഞ്ചിന്റെ തൊലി കളയുന്നതിനു മുൻപ് ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞോളൂ.
ഇവ അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഓറഞ്ചിന്റെ തൊലി കളയുകയില്ല. കാരണം ഇവയില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഓറഞ്ചിന്റെ തൊലി ശരീരത്തിന് വളരെ നല്ലതാണ്.
ഓറഞ്ചു തൊലിയില്‍ വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകള്‍, ഫൈബർ, ആന്റിഓക്സിഡന്റുകള്‍ ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ജലദോഷം, ചുമ, വൈറല്‍ അണുബാധകള്‍ ഇവയില്‍ നിന്ന് സംരക്ഷണമേകാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളകറ്റാൻ ഇത് സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓറഞ്ച് തൊലിയിലടങ്ങിയ നാരുകള്‍ (fibre) ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം, വായുകോപം, ദഹനക്കേട് ഇവ അകറ്റുന്നു. ഓറഞ്ച് തൊലി പൊടിച്ചതും ഇതുപയോഗിച്ചുണ്ടാക്കുന്ന ചായയും പതിവായി ഉപയോഗിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ചീത്തകൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കുന്ന ഓറഞ്ച് തൊലി ഹൃദയാരോഗ്യം മെച്ചപ്പടുത്തും. ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നീർക്കെട്ടും സന്ധിവേദനയും അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഓറഞ്ച് തൊലിക്കു കഴിയും.
ഓറഞ്ച് തൊലിയിലടങ്ങിയ സംയുക്തങ്ങള്‍ അലർജികള്‍ അകറ്റാൻ സഹായിക്കും. തുമ്മല്‍, ശ്വസനപ്രശ്നങ്ങള്‍ ഇവ അകറ്റാൻ ഓറഞ്ച് തൊലിക്ക് കഴിയും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഓറഞ്ച് തൊലി സഹായിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും ഇത് സഹായിക്കും.



