video
play-sharp-fill

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്: ഓറഞ്ച് ദ വേൾഡ് കാമ്പയിന് ജില്ലയിൽ തുടക്കമായി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്: ഓറഞ്ച് ദ വേൾഡ് കാമ്പയിന് ജില്ലയിൽ തുടക്കമായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം
സ്ത്രീകൾക്കും കുട്ടികൾ ക്കും നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുവേണ്ടി
വനിത ശിശു വികസനവകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന് തുടക്കമായി.
നവംബർ 26 മുതൽ ഡിസംബർ 10 വരെയാണ് കാമ്പയിൻ .
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ, ഗാർഹീകപീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങൾ തുടങ്ങിയവ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വർണശബളമായ റാലി നടത്തി.
കലക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു റാലി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടർ വി വിഘ്നേശ്വരി കാമ്പയിന്റെ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

ജില്ലാ വനിത ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ റെയ്ച്ചൽ ഡേവിഡ്, വനിത പ്രൊട്ടക്ഷൻ ഓഫീസർ എം വി സുനിത സീനിയർ സൂപ്രണ്ട് അഞ്ജു വി നായർ എന്നിവർ സംസാരിച്ചു.
റാലിയിൽ ബസേലിയോസ് , സിഎംഎസ് കോളേജ് വിദ്യാർഥികൾ , ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാലി സമാപിച്ച നാഗമ്പടം ബസ് സ്റ്റാൻഡിൽ മാടപ്പള്ളി ഐസിഡിഎസിലെ അങ്കണവാടി വർക്കർമാർ കോൽകളിയും ഉജ്വല ബാല്യ പുരസ്ക്കാര ജേതാവ് ഭാഗ്യ ലക്ഷ്മി യോഗാ പ്രകടനവും നടത്തി. കോട്ടയം നാർക്കോട്ടിക് സെല്ലിലെ വനിത പൊലീസ് ഓഫീസർമാരായ എൻ പി ക്ഷേമ , ശിശിര മോൾ , പ്രസീജ, നീതു ദാസ് എന്നിവർ സ്വയം പ്രതിരോധ തന്ത്രങ്ങൾ അവതരിപ്പിച്ചു.