
സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെൻഡായ ഭക്ഷണങ്ങളിലൊന്നാണ് ഓറഞ്ച് മസാല. ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.
സാധനങ്ങള്‍:
ഓറഞ്ച് – 2-3 എണ്ണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളക് പൊടി – 1 സ്പൂണ്‍
ഉപ്പ് – 1/2 സ്പൂണ്‍
പഞ്ചസാര – 1-2 സ്പൂണ്‍ (ഓറഞ്ചിന്റെ മധുരതൻ അനുസരിച്ച്)
ചില്ലി ഫ്ലേക്ക്സ് – 1/2 സ്പൂണ്‍
കുരുമുളക് പൊടി – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഓറഞ്ച് നന്നായി കഴുകി ചെറുതായി മുറിച്ച് ഫ്രിഡ്ജില്‍ വെക്കുക. ഒരു പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്ന ഓറഞ്ച് ഇടുക. മുളക് പൊടി, ഉപ്പ്, പഞ്ചസാര, ചില്ലി ഫ്ലേക്ക്സ്, കുരുമുളക് പൊടി, മല്ലിയില എന്നിവ ചേർത്ത് നന്നായി മിശ്രണം ചെയ്യുക.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, എരിവും പുളിയും ചേർന്ന രുചികരമായ ഓറഞ്ച് മസാല എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ട്രെൻഡിംഗ് വിഭവമായി മാറി. ഫുഡ് റീലുകള്‍ക്കും എഎസ്എംആർ വീഡിയോകള്‍ക്കും ഇത് കൂടുതല്‍ പ്രേക്ഷകരെ ആകർഷിക്കുന്നു. ഓറഞ്ചിൻ്റെ മധുരവും പുളിയും എരിവും ഉപ്പും ചേർന്ന് കിടിലൻ രുചിയാണ്.



