video
play-sharp-fill

നിരവധി ആരോഗ്യ  ഗുണങ്ങളുള്ള ഫലം; ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ദിവസവും ഓറഞ്ച് കഴിക്കും; കാരണമിതാണ്……

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലം; ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ദിവസവും ഓറഞ്ച് കഴിക്കും; കാരണമിതാണ്……

Spread the love

കൊച്ചി: വൈറ്റമിൻ സി കൊണ്ട് സമ്പന്നമായതിനാല്‍ നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ഓറഞ്ച്.

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു.

പ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്. ഓറഞ്ചിലെ വൈറ്റമിൻ സി ടിഷ്യൂകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അതുപോലെ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും ഉത്തമമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുകയും മലബന്ധം, പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും ഓ‍റഞ്ച് സഹായിക്കുന്നു.