എറണാകുളം : ഹൈക്കോടതി പരിസരത്ത് കണ്ടെത്തിയ പൈപ്പുകൾക്ക് ഉടമസ്ഥനില്ല, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ഹൈക്കോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോഴാണ് രണ്ട് പൈപ്പുകൾ കണ്ടെത്തിയത്.
വാട്ടർ അതോറിറ്റിയുടെയും ബി.പി.സി.എല്ലിൻ്റെയും പൈപ്പുകളല്ല ഇതെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
എ.ജീസ് ഓഫീസ് മുതൽ മംഗളവനം തോട് വരെയുള്ള മണ്ണ് മാറ്റിയപ്പോഴാണ് പൈപ്പുകൾ കണ്ടത്. പൈപ്പുകൾ ഏതെങ്കിലും വകുപ്പുകളുമായോ ഏജൻസി കളുകമായോ ബന്ധപ്പെട്ടതാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ദുരന്തനിവാരണ വിഭാഗവുമായോ/മൈനർ ഇറിഗേഷൻ വകുപ്പുമായോ ബന്ധപ്പെടണം.
രണ്ടു ദിവസത്തിനുള്ളിൽ ആരും ബന്ധപ്പെട്ടില്ല എങ്കിൽ പൈപ്പ് മുറിച്ചു മാറ്റുന്നതാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എൻ എസ് കെ ഉമേഷ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴക്കാലത്ത് കൊച്ചിയുടെ തലവേദനയായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ. സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ പത്തു കോടി രൂപ അനുവദിച്ചിരുന്നു.