ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഊരുകളിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ എത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് ചോദ്യോത്തരവേളയിൽ ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടിജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് നാരായണനും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധക്ഷണിക്കും. വിവിധ വകുപ്പുകളുടെ ഫണ്ട് ആവശ്യകത സംബന്ധിച്ച ചർച്ചകളും ഇന്ന് പൂർത്തിയാകും.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ കുട്ടിയുടെ മൃതദേഹവുമായി രണ്ട് കിലോമീറ്റർ അച്ഛൻ നടന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അയ്യപ്പന്‍റെയും സരസ്വതിയുടെയും നാലുമാസം പ്രായമായ കുഞ്ഞ് സജിനേശ്വരി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ പിതാവ് മൃതദേഹവുമായി നടക്കുകയായിരുന്നു. പിതാവിന്‍റെ നിസ്സഹായതയും ഗ്രാമത്തിന്‍റെ ദുരവസ്ഥയും ഈ സംഭവം തെളിയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group