കോട്ടയം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്തിൽ ട്രെയിനികൾക്ക് അവസരം

Spread the love

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ട്രെയിനികളെ നിയമിക്കുന്നതിന് ജൂൺ നാലിന് രാവിലെ 10 മുതൽ ഒരുമണി വരെ കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു.

യോഗ്യത: കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ ഉള്ള ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.എ

പ്രായ പരിധി : 18 -35 വയസ്. താൽപര്യമുള്ളവർ അന്നേ ദിവസം അസൽ രേഖകളുമായി നേരിട്ടെത്തണം. രജിസ്‌ട്രേഷൻ: രാവിലെ 9.30 മുതൽ. വിശദ വിവരങ്ങൾക്ക് നമ്പർ :8075389042

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group