വരുന്നൂ… ഓപ്പോ റെനോ 14, റെനോ 14 പ്രോ; സവിശേഷതകൾ അറിയാം

Spread the love

ഓപ്പോ റെനോ 14 5ജി, റെനോ 14 പ്രോ 5ജി എന്നീ സ്‍മാർട്ട് ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് ഓപ്പോ ഇന്ത്യയിൽ തങ്ങളുടെ റെനോ സീരീസ് വിപുലീകരിക്കാൻ ഒരുങ്ങുന്നു. മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച ഈ രണ്ട് സ്‍മാർട്ട്‌ഫോണുകളും വരും ദിവസങ്ങളിൽ ആഗോളതലത്തിൽ പുറത്തിറങ്ങും.

ജൂലൈ ആദ്യ വാരത്തോടെ ഓപ്പോ റെനോ 14 5ജി, ഓപ്പോ റെനോ 14 പ്രോ 5ജി എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. എങ്കിലും ഇന്ത്യയിൽ കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും വ്യക്തമല്ല. ആഗോള മോഡലുകളെപ്പോലെ ഈ സ്‍മാർട്ട്‌ ഫോണുകളും പച്ച, വെള്ള നിറങ്ങളിൽ വരാം. ഓപ്പോ തങ്ങളുടെ എക്സ് ഹാൻഡിൽ വഴി ഇന്ത്യയിൽ വരാനിരിക്കുന്ന റെനോ 14 5ജി സീരീസ് ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ട് . കൃത്യമായ തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ‘ഉടൻ വരുന്നു’ എന്ന ടാഗോടെയാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ ആദ്യ വാരത്തിൽ ലോഞ്ച് നടക്കുമെന്ന് മുൻകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓപ്പോ റെനോ 14 5ജി സീരീസിന്റെ ഇന്ത്യൻ വകഭേദങ്ങൾ ചൈനീസ് മോഡലുകൾക്ക് സമാനമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. റെനോ 14 5ജി ചൈനയിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 SoC യോടെയാണ് പുറത്തിറക്കിയത്, പ്രോ വേരിയന്റ് മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റുമായി വരുന്നു. രണ്ട് ഫോണുകളും 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുമായി വരുന്നു, പ്രോ മോഡലിന് 6,200mAh ബാറ്ററിയും അടിസ്ഥാന മോഡലിന് 6,000mAh ബാറ്ററിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുള്ള റെനോ 14 5G സീരീസ് സ്മാർട്ട്‌ഫോണിന്റെ പച്ച വകഭേദമാണ് ടീസർ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഫോണുകൾക്കായി ഒരു പ്രത്യേക വെബ്‌പേജും ഓപ്പോ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ആഗോള വിപണികളിലും ഇത് ഉടൻ ഔദ്യോഗികമായി ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് .

ഓപ്പോ റെനോ 14 5G സീരീസിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ ഫോണുകൾക്ക് ചൈനീസ് എതിരാളികളുടെ വിലയ്ക്ക് സമാനമായ വിലയായിരിക്കും. റെനോ 14 5G യുടെ 12GB RAM + 256GB സ്റ്റോറേജ് മോഡലിന് CNY 2,799 (ഏകദേശം 33,200 രൂപ) ആണ് പ്രാരംഭ വില. അതേസമയം, റെനോ 14 പ്രോ 5G യുടെ 12GB RAM + 256GB സ്റ്റോറേജ് ഓപ്ഷന് CNY 3,499 (ഏകദേശം 41,500 രൂപ) ആയിരുന്നു വില.