play-sharp-fill
വാച്ചിൽ പുതിയ പരീക്ഷണം നടത്തി ഓപ്പോ ; സ്മാർട്ട് വാച്ചിൽ ഇനി ഇസിജി സംവിധാനം

വാച്ചിൽ പുതിയ പരീക്ഷണം നടത്തി ഓപ്പോ ; സ്മാർട്ട് വാച്ചിൽ ഇനി ഇസിജി സംവിധാനം

സ്വന്തം ലേഖിക

കൊച്ചി : സ്മാർട്ട് വാച്ചുകളുടെ ലോകത്ത് ചൈനീസ് ടെക് കമ്പനിയായ ഓപ്പോ, വാച്ചിൽ പുതിയ പരീക്ഷണം നടത്തുകയാണ്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് വാച്ചിൽ ഇലക്ട്രോകാർഡിയോഗ്രാഫ് (ഇസിജി) പിന്തുണയാണ് ചേർക്കാൻ പോകുന്നത്.

2018 ൽ അവതരിപ്പിച്ച ആപ്പിൾ വാച്ച് സീരീസ് 4ൽ ഉപയോക്താക്കൾക്ക് ഇസിജി സവിശേഷത കൊണ്ടുവന്നിരുന്നു. ഇതുവരെ പേരിടാത്ത ഓപ്പോയുടെ സ്മാർട്ട് വാച്ചിൽ ആപ്പിൾ വാച്ച് 4 നേക്കാൾ ഉയർന്ന ഇസിജിയെ അളക്കുന്നതിനുള്ള സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യശരീരത്തിന്റെ ഇസിജി അളക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ കൂടുതൽ സ്മാർട്ട് വാച്ചുകളിൽ എത്തുകയാണ്. സാംസങ്, ഹുവായ് തുടങ്ങിയ നിർമ്മാതാക്കൾ ഇസിജി അളക്കൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്.

ആപ്പിൾ വാച്ചിൽ നിന്ന് കടമെടുക്കുന്ന ഒരു സ്‌ക്വയർ-ഇഷ് ഡയൽ ഈ സ്മാർട്ട് വാച്ചിൽ ഉണ്ടായിരിക്കും. അതേസമയം ആപ്പിൾ വാച്ച് മോഡലുകളെ അനുസ്മരിപ്പിക്കുന്ന ചതുരാകൃതിയിലുള്ള രൂപകൽപ്പനയുമായാണ് ഓപ്പോ സ്മാർട്ട് വാച്ച് വരുന്നത്.