മഴചതിച്ചു: ആശുപത്രിയിൽ വെള്ളം കയറി:ശസ്ത്രക്രിയകൾ മുടങ്ങി: ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു; രോഗികള്‍ ദുരിതത്തില്‍
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. ഇതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്.
നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍ര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിലാണ് ഇട്ടത്. ഓടയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടര്‍ന്ന് രോഗികളും ജീവനക്കാരും ഉള്‍പ്പെടെ ബുദ്ധിമുട്ടിലായി. എന്നാല്‍ ഇന്നലത്തെ ശസ്ത്രക്രിയകള്‍ എല്ലാം മടുക്കം കൂടാതെ നടന്നു. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ ശസ്ത്രക്രിയകള്‍ നടക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുകയാണ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.