ഉപകരണ ക്ഷാമം രൂക്ഷം;സംസ്ഥാനത്ത് ആശുപത്രികളിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു;158 കോടി രൂപ കുടിശ്ശിക

Spread the love

തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം അഞ്ചിലൊന്നു ശസ്ത്രക്രിയ പോലും നടത്താനാകാതെ കോഴിക്കോട് മെഡിക്കൽ കോളജ്. മുൻകൂട്ടി നിശ്ചയിച്ച ഹൃദയ ശസ്ത്രക്രിയകളാണ് നീട്ടിവയ്ക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു കാത്ത് ലാബുകളിലായി ശരാശരി മുപ്പതോളം ശസ്ത്രക്രിയ പ്രതിദിനം നടന്നുവന്നിരുന്നു.

എന്നാൽ ഇപ്പോൾ അഞ്ചോ ആറോ ശസ്ത്രക്രിയയാണ് നടക്കുന്നത്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുളള സർക്കാർ ആശുപത്രികളെ ഉപകരണ വിതരണത്തിലെ പ്രതിസന്ധി വലയ്ക്കുന്ന അവസ്ഥയാണ്.

സംസ്ഥാനത്ത് തന്നെ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിൽ ഏറ്റവുമധികം കുടിശിക കോഴിക്കോട് മെഡിക്കൽ കോളജിനാണ് – 34.90 കോടി രൂപ. 29.56 കോടി കുടിശികയുമായി തിരുവനന്തപുരം മെഡിക്കൽ കോളജും 21.74 കോടി കുടിശികയുമായി കോട്ടയം മെഡിക്കൽ കോളജുമാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്തൊട്ടാകെ വിവിധ ആശുപത്രികളിൽ ഉപകരണം വാങ്ങുന്നതിൽ 158.68 കോടി രൂപയാണ് കുടിശിക. കോഴിക്കോട് ജനറൽ ആശുപത്രിക്ക് കുടിശികയുള്ളത് 1.67 കോടി രൂപയാണ്. 2025 ജൂൺ വരെയുളള കണക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ പിടിസിഎ ബലൂൺ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, കൊറോണറി സ്റ്റെന്റുകൾ തുടങ്ങിയവയ്ക്കാണ് ശസ്ത്രക്രിയാ വിഭാഗങ്ങളിൽ ക്ഷാമം നേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇത്തരം ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടായപ്പോൾ ബീച്ച് ആശുപത്രിയിൽ നിന്നാണ് ഇവ എത്തിച്ചത്.

ഇത്തരത്തിൽ സ്റ്റോക്ക് മാറ്റിയതോടെ ബീച്ച് ആശുപത്രിയിലെ ശസ്ത്രക്രിയകളും പ്രതിസന്ധിയിലാകുന്ന സ്ഥിതിയിലാണ്. മറ്റിടങ്ങളിൽ നിന്നെത്തിച്ച സ്റ്റോക്കും ഒരാഴ്ചയ്ക്കുള്ളിൽ തീരുമെന്ന സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കുന്നു. മുൻകൂട്ടി ശസ്ത്രക്രിയ തീയതി കുറിച്ചിട്ടും ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ അത് മാറ്റിവച്ച് രോഗികളുടെ ബന്ധുക്കളുടെ പഴി കൂടി കേൾക്കേണ്ട ദുഃസ്ഥിതിയിലാണ് ആശുപത്രി അധികൃതർ