
സ്വന്തം ലേഖകന്‍
കോട്ടയം: കോണ്‍ഗ്രസ് വിട്ടുവന്നാല്‍, ഉപരാഷ്ട്രപതി സ്ഥാനം വരെ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ‘മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. എന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്റെ അടുത്ത് അയച്ചിരുന്നു.
ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍, ഞാന്‍ പോയില്ല. പിന്നീട് മോദിയെ കണ്ടപ്പോള്‍ എന്റെ പേര് അത്തരത്തില്‍ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ഓഫര്‍ ലഭിച്ചിട്ട് പോകാത്ത ഞാന്‍ ഇപ്പോള്‍ പോകുമോ? പോകില്ല” – കുര്യന്‍ വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോടികള്‍ വാരിയാണ് ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചത്. മറ്റുപാര്‍ട്ടികളിലെ പ്രമുഖരെ ആകര്‍ഷിച്ച് ബിജെപിയിലേക്ക് കൊണ്ടുവരുന്ന തന്ത്രം അമിത് ഷാ പയറ്റുന്നത് ഇതാദ്യമല്ല. പുതുച്ചേരിയിലായിരുന്നു ഏറ്റവും ഒടുവില്‍ ഓപ്പറേഷന്‍ താമര ബിജെപി പുറത്തെടുത്തത്.