play-sharp-fill
ഓപ്പറേഷൻ സ്റ്റോൺ വാൾ; കോട്ടയം ജില്ലയിലും വിജിലൻസിന്റെ മിന്നൽ പരിശോധന; ഭൂമി തുരന്ന് മണ്ണെടുക്കുന്ന മാഫിയയും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും കുടുങ്ങി

ഓപ്പറേഷൻ സ്റ്റോൺ വാൾ; കോട്ടയം ജില്ലയിലും വിജിലൻസിന്റെ മിന്നൽ പരിശോധന; ഭൂമി തുരന്ന് മണ്ണെടുക്കുന്ന മാഫിയയും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും കുടുങ്ങി

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ ഓപ്പറേഷൻ സ്റ്റോൺ വാൾ മൈനിംങിന്റെ ഭാഗമായി വിജിലൻസ് കിഴക്കൻ മേഖലയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന.


മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരിങ്കൽ ക്വാറിയിൽ നിന്നും ക്രഷറുകളിൽ നിന്നും ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പെർമിറ്റ് അളവിൽ നിന്നും കൂടുതൽ ഭാരം കയറ്റുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡിനു വാഹനക്കാരിൽ നിന്നും ക്വാറി ഉടമകൾ റോയൽട്ടി ഈടാക്കുന്നതായും ഇതുവഴി സർക്കാരിന് കോടികളുടെ നഷ്ടം സംഭവിക്കുന്നുവെന്നുമായിരുന്നു വിജിലൻസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരം. ഇതേ തുടർന്നു സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിൽ മിന്നൽ പരിശോധന നടത്തണമെന്ന വിജിലൻസ് ഡയറക്ടർ നിർദേശം നൽകുകയായിരുന്നു.

ഇതേ തുടർന്നു വിജിലൻസ് കിഴക്കൻ മേഖല കോട്ടയം, പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചു മുതൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ വിവിധ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.

കോട്ടയം ജില്ലയിലെ കങ്ങഴ, കറുകച്ചാൽ, പത്തനാട്, കുറവിലങ്ങാട്, പാല, കാഞ്ഞിരപള്ളി എന്നീ സ്ഥലങ്ങളിലാണ് പ്രധാന പരിശോധന നടത്തിയത്. ഇതിൽ 14 ടോറസ് ലോറികളും ആറു ടിപ്പർ ലോറികളും പാസില്ലാതെയും അനുവദനീയമായ അളവിൽ കൂടുതലായും കരിങ്കല്ല്, മെറ്റൽ, എം.-സാൻഡ്, ചിപ്‌സ് എന്നിവ കയറ്റി കൊണ്ടുപോകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലോറികൾ പിടിച്ചെടുത്ത് അതത് സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഏൽപ്പിച്ചു. തുടർന്നു, ജില്ലാ കളക്ടർക്കു ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴ, കരിങ്കുന്നം, ഒളമറ്റം, എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇവിടെ നാലു ടോറസ് ലോറികളും ആറു ടിപ്പർ ലോറികളും പാസില്ലാതെയും അനുവദനീയമായ അളവിൽ കൂടുതലായും സാധനങ്ങൾ കൊണ്ടു പോകുന്നതായി കണ്ടെത്തി. ഇതേ തുടർന്നു കരിങ്കല്ല്, എം.-സാൻഡ് എന്നിവ കയറ്റിക്കൊണ്ടു പോയ ലോറികൾ പിടിച്ചെടുത്തു അതത് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി തൊടുപുഴ സബ് ആർ.ടി.ഒയ്ക്കും മൈനിംഗ് & ജീയോളജി ജില്ലാ ഓഫീസർക്കും റിപ്പോർട്ട് നൽകി.

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ടൗൺ, നൂറനാട്, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിലായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന. ഇവിടെ നിന്നും 13 ടോറസ് ലോറികളും മൂന്നു ടിപ്പർ ലോറികളും പിടിച്ചെടുത്തു. അളവിൽ അധികം ക്വാറി ഉൽപ്പന്നങ്ങൾ കയറ്റിയ 4 വാഹനങ്ങൾക്ക് ആർ.ടി.ഒ ചെങ്ങന്നൂർ 1,03,000/ പിഴ ഈടാക്കുകയും അളവിൽ അധികം ക്വാറി ഉൽപ്പന്നങ്ങൾ കയറ്റിയ 4 വാഹനങ്ങൾക്ക് എം.വി.ഐ മാവേലിക്കര പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

മിന്നൽ പരിശോധനയിൽ വിജിലൻസ് ഡി.വൈ.എസ്.പി. മാരായ വിശ്വനാഥൻ എ. കെ. , എം. കെ. മനോജ്, ഹരി വിദ്യാധരൻ, വി. ജി. രവീന്ദ്രനാഥ് പോലീസ് ഇൻസ്‌പെക്ടർമാരായ എ. ജെ. തോമസ്, സജു എസ്. ദാസ്, റിജോ പി. ജോസഫ്, റെജി എം. കുന്നിപ്പറമ്പൻ, എൻ. ബാബുക്കുട്ടൻ, കെ. വി. ബെന്നി, സുധീഷ് കുമാർ, രാജേഷ് കെ. എൻ., ടിപസ്ൺ തോമസ് മേക്കാടൻ, വിനേഷ് കുമാർ പി. വി. , എസ്.ഐ. മാരായ മുഹമ്മദ് പി. എച്ച്., പ്രദീപ് കുമാർ, സന്തോഷ് കെ. എൻ, വിൻസെന്റ് മാത്യൂ, അനിൽ കുമാർ, പ്രസന്നകുമാർ, അജീഷ് കുമാർ, പീറ്റർ അലക്‌സാണ്ടർ, എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, തുളസീധര കുറുപ്പ്, ടിജുമോൻ തോമസ്, സുരേഷ് കുമാർ, സുരേഷ് ബാബു, സാബു വി. റ്റി., ജയചന്ദ്രൻ, ഷാജിമോൻ പി. ഇ., ബിനു ഡി., ഷിജു കെ. ജി. സാമുവൽ ജോസഫ്, ജോയ് എ. ജെ, ഡാനിയൽ സി. ജി. , ജയിംസ് ആന്റണി, ബിജു കുര്യൻ, ജയലാൽ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്., അനിൽ കെ. സോമൻ, ബിജു കെ. ജി. ഷിനോദ് പി. ബി., സുരേന്ദ്രൻ പി. ആർ., അഭിലാഷ് കെ. ആർ., ബിജു, കിഷോർ, ജോസഫ്, സുനീഷ്, സുധീപ്, പ്രദീപ്, സജി, അനിൽകുമാർ, സജീവ് സജികുമാർ, അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.