
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ.
കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂർ ഉള്‍പ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക.
പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ദൗത്യം. ഈ ദൗത്യസംഘത്തിന്‍റെ ഭാഗമാകുകയാണ് തരൂര്‍. ഈ മാസം 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെയും അതുപോലെ തന്നെ മുന്‍മന്ത്രിമാരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പല സംഘങ്ങളായി മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായിരിക്കും സംഘമെത്തുക. ആദ്യസംഘത്തെ ശശി തരൂര്‍ നയിക്കുമെന്നുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം തരൂര്‍ സ്വീകരിച്ചിട്ടുണ്ട്.