
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ഇന്ത്യയുടെ സായുധസേനകള്‍ക്ക് പ്രത്യേക ആദരമർപ്പിക്കും.
ഐപിഎല്ലിന്റെ സമാപനചടങ്ങില്‍ രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ആദരമര്‍പ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിക്ക് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനം.
ജൂണ്‍ മൂന്നിന് ഐപിഎല്‍ ഫൈനലിന് മുന്നോടിയായാണ് സമാപനചടങ്ങ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സായുധ സേനകളുടെ ധീരതയെയും നിസ്വാർഥ സേവനത്തെയും ബിസിസിഐ അഭിവാദ്യം ചെയ്യുന്നുവെന്ന് ദേവജിത് സൈക്കിയ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.
‘ഓപ്പറേഷൻ സിന്ദൂറിന് കീഴിലുള്ള അവരുടെ വീരോചിതമായ ശ്രമങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ആദരസൂചകമായി, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമർപ്പിക്കാനും നമ്മുടെ വീരനായകരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്ബോള്ത്തന്നെ, രാജ്യവും രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയെക്കാളും വലുതായി മറ്റൊന്നുമില്ല’, സൈക്കിയ പറഞ്ഞു.