ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഏഴ് സംഘങ്ങളിലായി 59 പേർ; അതിൽ കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാല് പേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം; കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നിവര്‍ ഇടം പിടിച്ചു; തരൂര്‍ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്

Spread the love

ഡല്‍ഹി: പാക് ഭീകരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനും വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരുകളില്‍ നിന്ന് ഒരാളെ പട്ടികയില്‍ ഇടം പിടിച്ചുള്ളു. അത് ആനന്ദ് ശര്‍മ്മയാണ്. മറ്റുള്ള മൂന്നുപേര്‍, ഗൗരവ് ഗൊഗോയ്, സയിദ് നസീര്‍ ഹുസൈന്‍, അംരീന്ദര്‍ സിങ് രാജ എന്നിവര്‍ പട്ടികയിലില്ല.

ഏഴുപ്രതിനിധി സംഘങ്ങളാണ് അവര്‍ക്ക് ചുമതല നല്‍കിയ വ്യത്യസ്ത രാജ്യങ്ങളിലേക്ക് പോകുന്നത്. ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവി ശങ്കര്‍ പ്രസാദ്, ജെ ഡി യുവിന്റെ സഞ്ജയ് ത്ഡാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, കോണ്‍ഗ്രസിന്റെ ശശി തരൂര്‍, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി എന്നിവരാണ് ഈ ഏഴ് സംഘങ്ങളെ നയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ ദൗത്യം, ഒരേ സന്ദേശം ഏകഭാരതം. ഏഴ് പ്രതിനിധി സംഘങ്ങളും ഉടന്‍ അവരുടെ ദൗത്യത്തിനായി തിരിക്കും. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹം അന്തിമ പട്ടിക പങ്കുവച്ചു.