‘നടത്തിയത് ഇതിഹാസ പോരാട്ടം’; ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണ്; പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടും; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടത്തിയത് ഇതിഹാസപോരാട്ടമെന്നായിരുന്നു മോദിയുടെ അഭിനന്ദന വാചകം. ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികൻറെയും ശപഥമാണ്.

ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ നീതി, നിയമം സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിള കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്‍റെ പാരമ്പര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു.

ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്‍റെ മണ്ണിൽ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേർന്ന് വധിച്ചു.

പാക് സേനയെയും വിറപ്പിച്ചു. ഭീകരർക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങൾ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാൻ കഴിയില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ രാജ്യത്തിന്‍റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിർത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു.