‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’; കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വൻ ക്രമക്കേട്

Spread the love

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.

video
play-sharp-fill

കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം പരിശോധിച്ചു.

ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റർ റീഡിങ്ങിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ നൽകൽ, ഇത് കണ്ടെത്താതിരിക്കാൻ എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ച് മാറ്റിസ്ഥാപിക്കുകയോ ചെയ്യൽ എന്നിവ സംബന്ധിച്ച പരാതികളിലും അന്വേഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. ‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്.

ക്രമക്കേടുകൾ കണ്ടെത്താൻ അടിയന്തിര പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് നിർദേശം നൽകിയത്.