
കോട്ടയം: ഓപ്പറേഷൻ ഷൈലോക്കിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ ബ്ലേഡുകാരന്റെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയും ഇന്നോവ കാറും 4 ടൂ വീലറും നിരവധി രേഖകളും ഗാന്ധിനഗർ പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണം.
ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ അബ്ദുള്‍ റസാക്ക് മകന്‍ കമാല്‍ എ (50) എന്നയാളുടെ വീട്ടിൽ നിന്നു അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 20,07400 രൂപയും, നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്ത 20 ലക്ഷം രൂപയുടെ സോഴ്‌സ് കണ്ടെത്തുന്നതിനുള്ള അന്വേഷണം ഇഡിയ്ക്ക് കൈമാറുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. ആർപ്പൂക്കരയില്‍ തട്ടുകടനടത്തുന്ന ആർപ്പൂക്കര അങ്ങാടിപ്പള്ളി കപ്പോളയ്ക്കു സമീപം ഓടങ്കല്‍ വീട്ടില്‍ എ.കമാലിനെ(50)യാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. പനംപാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാല്‍ ഇതിന്‍റെ മറവിലാണ് പണമിടപാടുകള്‍ നടത്തി വന്നിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവൺമെന്‍റ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ
പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ യുടെ മേൽനോട്ടത്തിൽ ജില്ലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 9 കേസുകളാണ്.
ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡില്‍, നിരവധി തീറാധാരം,ബ്ലാങ്ക് ചെക്കുകള്‍,കാഷ് ചെക്കുകള്‍,ആര്‍സി ബുക്കുകള്‍ ,വാഹനങ്ങളുടെ സെയ്ല്‍ ലെറ്ററുകള്‍,മുദ്ര പത്രങ്ങള്‍,
റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍,പാസ്പോര്‍ട്ടുകള്‍, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തിരുന്നു.