play-sharp-fill
ഓപ്പറേഷന്‍ ഷവര്‍മ്മ; സര്‍ക്കാരിന് ലഭിച്ചത് 36 ലക്ഷം രൂപ, 2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഓപ്പറേഷന്‍ ഷവര്‍മ്മ; സര്‍ക്കാരിന് ലഭിച്ചത് 36 ലക്ഷം രൂപ, 2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഷവര്‍മ്മയുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയീടാക്കിയത് 36 ലക്ഷം രൂപ.

ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലൂടെ 36,42500 രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയതോടെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എഫ് എസ് എസ് എ ആക്‌ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.

Tags :